Sivagiri

ശിവഗിരി : 93മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠവും തിരുവനന്തപുരം ഗവണ്‍മെന്‍റ് കണ്ണാശുപത്രിയും സംയുക്തമായി നാളെ (25-12-2025) ശിവഗിരി മഠത്തില്‍ നേത്രദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 'തമസോമാ ജ്യോതിര്‍ഗമയ' എന്ന പേരിലാണ് ക്യാമ്പ് നടക്കുന്നത്. അന്ധകാരം അകറ്റി ജ്ഞാനത്തിന്‍റെ വെളിച്

ത്തിലേക്കുള്ള യാത്ര എന്ന ഗുരുദേവ ദര്‍ശനത്തിന്‍റെ ആത്മാവിനോട് ചേര്‍ന്നാണ് ഈ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. മരണാനന്തര നേത്രദാനം വഴി കാഴ്ച ഇല്ലാത്തവര്‍ക്ക് ദൃഷ്ടി പകരുന്ന മഹത്തായ സേവനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പിന്‍റെ പ്രധാന ലക്ഷ്യം. ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ഇതോടൊപ്പം നേത്രദാനത്തിന്‍റെ മഹത്ത്വം സമൂഹമാകെ പ്രചരിപ്പിക്കുന്നതിനായി നേത്രദാന സമൂഹപ്രതിജ്ഞയും സംഘടിപ്പിക്കും. മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തവും പ്രചരിപ്പിക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ആശയാടിത്തറയെ ശക്തിപ്പെടുത്തുന്ന ഈ പരിപാടി സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. വിവരങ്ങള്‍ക്ക് 8281971877,9074316042,9961689910.