Sivagiri

ശിവഗിരി: തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന ഭക്തർ ശിവഗിരി ശാരദ മഠത്തിന് സമീപത്തെ താൽക്കാലിക തീർത്ഥാടന പന്തലിൽ പുലർച്ചെ ആറു മുതൽ സായാഹ്നം വരെ ഗുരുദേവ സ്തുതികളുടെ അനുസ്യൂത ആലാപനം നിർവഹിച്ചു. രാവിലെ ആറു മുതൽ 6 30

രെ തിരു അവതാര പ്രാർത്ഥനയോടെ ആയിരുന്നു തുടക്കം. നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നും ഉയർന്ന ഗുരുദേവ സ്തുതി ഗീതങ്ങൾ ശിവഗിരിക്കുന്നുകളെ ഭക്തി നിർഭരമാക്കി.മുമ്പേ ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും ഗുരുദേവ സ്തുതി ആലാപനത്തിൽ പങ്കെടുക്കുകയുണ്ടായി.