Sivagiri

ശിവഗിരി: മഹാതീർത്ഥാനത്തിൻ്റെ അന്നദാനത്തിനായി ശിവഗിരിയിൽ ശ്രീ നാരായണ സാംസ്കാരിക സമിതി രണ്ടാം തവണയായി ഗുരുപൂജ ഉത്പന്നങ്ങൾ എത്തിച്ചു. മാവേലിക്കര, കായംകുളം , ചെങ്ങന്നൂർ, മേഖലകളിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഭ്യമാക്കിയ കാർഷിക വിളകളും പലവ്യജ്ഞനങ്ങളുമാണ് ഇന്നലെ എത്തിച്ചത്. ഗുരുപൂജാ മ

്ദിരത്തിന് സമീപം ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സ്വാമി അംബികാനന്ദ,എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.സമിതി ഭാരവാഹികളായ ഗംഗ സനൽ, പ്രൊഫ. പി. പത്മകുമാർ,പ്രൊഫ. സുകുമാര ബാബു,പള്ളിയമ്പലം ശ്രീകുമാർ,ധനപാലൻ തുടങ്ങിയവർ നൽകുകയാണ് ഉൽപ്പന്നങ്ങൾ എത്തിച്ചത്.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 ൽ പരം പേർ ഇന്ന് ശിവഗിരിയിൽ എത്തും.ഉല്പന്ന സമർപ്പണവും ഉണ്ടായിരിക്കും എന്നും ശിവഗിരിയിലെ വിശേഷാൽ വേളകളിൽ ഒക്കെയും ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് രതീഷ് ജയ ബാബു അറിയിച്ചു. ഇന്ന് ചങ്ങനാശ്ശേരി കുന്നന്താനത്ത് നിന്നും ഗിരീശൻ, ബാബു,ബിനു എന്നിവരുടെ നേതൃത്വത്തിലും ഉത്പന്നങ്ങൾ ലഭ്യമാക്കും.