ശിവഗിരി: 93 മതു ശിവഗിരി തീർത്ഥാടന മഹാമഹത്തിൻ്റെ ഭാഗമായി ഗുരുദേവ കൽപ്പിതമായ വ്രതാരഭത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ നേതൃത്വം നൽകി
നൽകി. ദീക്ഷാസമർപ്പണത്തിന് തുടക്കം കുറിച്ചുകൊണ്ട് സച്ചിദാനന്ദ സ്വാമി ശിവഗിരി മീഡിയാ കമ്മിറ്റി ചെയർമാൻ ഡോക്ടർ എം ജയരാജുവിനും സ്വാമി ശുഭാംഗാനന്ദ ഗുരുധർമ്മപ്രചാരണ സഭ രജിസ്ട്രാർ കെ.ടി. സുകുമാരനും, സ്വാമി ശാരദാനന്ദ ജോയിൻ്റ് രജിസ്ട്രാർ പുത്തൂർ ശോഭനും ദീക്ഷ നൽകി. മഹാസമാധി സന്നിധിയിൽ നിന്നും ശിവഗിരി മഠത്തിലെ സ്ഥാപനങ്ങളിൽ നിന്നും നിരവധി ഭക്തർ എത്തിച്ചേർന്നു. ഗുരുദേവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ഒട്ടേറെപ്പേർ വൈദികരിനിന്നും ദീക്ഷ സ്വീകരിക്കുകയുണ്ടായി.