Sivagiri

ധർമ്മ നിഷ്ഠമായ ജീവിത മാർഗമാണ് മനുഷ്യനെ പൂർണ്ണതയിലെത്തിക്കുകയെന്നു വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയഅഭിപ്രായപ്പെട്ടു. നാം ബിംബങ്ങളിൽ വിശ്വാസം അർപ്പിക്കുമ്പോൾ പാശ്ചാത്യർ ദർശനങ്ങളെ മാതൃകയാക്കുകയാണു ചെയ്യുക. ശിവഗിരി തീർത്ഥാടന കാലത്തോടനുബന്ധിച്ചു നടന്ന ശ്രീനാരായണ ധർമ്മ പ്രചരണപത്രി

ാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഗുരുദേവ ദർശനം പ്രചരിപ്പിക്കുന്നതിൽ വിവിധ പ്രസിദ്ധീകരണങ്ങൾ പങ്കുവഹിക്കുന്നുണ്ട്. ഗുരുദേവനാകട്ടെ മലയാളം, തമിഴ്, സംസ്കൃതം എന്നീ മൂന്നു ഭാഷകളിലൂടെയാണ് അവിടുത്തെ കൃതികൾ തയ്യാറാക്കിയത്. ശിവഗിരി മഠം ഇന്നു വിദേശ രാജ്യങ്ങളിലൊക്കെയും ശ്രദ്ധിക്കപ്പെടുന്നുവെന്നും സ്വാമി പറഞ്ഞു. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ, അഡ്വ. എൻ.ഡി.പ്രേമചന്ദ്രൻ , നെടുംകുന്നം ഗോപാലകൃഷ്ണൻ, പ്രൊഫ .എസ്. ജയപ്രകാശ് പി.എസ്. ഓംകാർ, ശിവബാബു, ശിവഗിരി മഠം പി.ആർ.ഒ ഇ.എം സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.