Sivagiri

ശിവഗിരി: 93 -ാമതു ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഇന്ന് "ഗുരുധർമ്മ പ്രബോധനം"  ശ്രീനാരായണ സാഹിത്യം എന്ന വിഷയത്തിലായിരുന്നു സമ്മേളനം നടന്നത്.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ്  സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. സ്വാമിയുടെ കാർമ്മികത്വത്തിൽ നടന്ന പ്രാർത്ഥനയോ

ുകൂടി  ആരംഭിച്ച സമ്മേളനം  ധർമ്മസംഘം മുൻ ജനറൽ സെക്രെട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുദേവ ദർശനങ്ങൾ പലപല വേദികളിൽ പ്രസംഗിച്ചു നടക്കുന്നതോടൊപ്പം ആദ്യം സ്വന്തം ജീവിതത്തിൽ നടപ്പിലാക്കിയാവണം ഗുരുവിൻ്റെ പാതകളിലൂടെ സഞ്ചരിക്കേണ്ടതെന്നും സ്വാമി ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു.
ശ്രീനാരായണ സാഹിത്യം എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചരണസഭ ജോയിൻ്റ് രജിസ്ട്രാർ ശ്രീ പുത്തൂർ ശോഭനൻ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതിയംഗം ശ്രീ. മോഹനൻ പഞ്ഞിവിള എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണ സഭ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ശ്രീ. എം. സുരേന്ദ്രൻ,ഗുരുധർമ്മ പ്രചരണ സഭ പി.ആർ.ഒ ഡോ. സനൽകുമാർ.റ്റി,
ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശ്രീ. ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ശ്രീ.വി.കെ ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.