Sivagiri

ശിവഗിരി : മൂലൂർ എസ്. പത്മനാഭപണിക്കരുടെ വസതിയായ ഇലവുംതിട്ട കേരള വർമ്മ സൗധത്തിൽ നിന്നും ഡിസംബർ 26 ന് ആരംഭിക്കുന്ന പദയാത്രികരിലെ മുതിർന്ന അംഗങ്ങൾക്ക് മഹാസമാധി പീഠത്തിൽ വച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമിയും, ധർമ്മ സംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മറ്റി സെക്ര

്ടറിയുമായ സ്വാമി ശാരദനന്ദയും ചേർന്ന് പീതാംബരദീക്ഷ നൽകി. 86 വയസ്സുള്ള ശ്രീ. പ്രഭാകരൻ, 83 വയസ്സുള്ള ശ്രീമതി.രാജമ്മ സുകുമാരൻ, 70 വയസ്സുള്ള ശ്രീ. സജി.വി .കെ. എന്നിവർ ആദ്യ പീതാംബരദീക്ഷ സ്വീകരിച്ചു. മറ്റു പദയാത്രികർ ഇലവുംതിട്ട കേരള വർമ്മ സൗധത്തിൽ വച്ച് സ്വീകരിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീ. പിങ്കി ശ്രീധർ, ശ്രീനാരായണ ധർമ്മ പരിഷത്ത് സെക്രട്ടറി ശ്രീ.പി. ശ്രീകുമാർ, പദയാത്ര കോ. ഓർഡിനേറ്റർ ശ്രീ. കെ. ജി സുരേന്ദ്രൻ, പദയാത്ര കമ്മറ്റി കൺവീനർ ശ്രീമതി. ചിപ്പി സുധീഷ് എന്നിവർ നേതൃത്വം നൽകി