Sivagiri

ലോകം ദര്‍ശിച്ച മഹാന്മാരില്‍ മുന്‍നിരയിലാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഗുരുദേവനെ ശിവഗിരിയിലെത്തി സന്ദര്‍ശിച്ച വിശ്വ പ്രതിഭകള്‍ വ്യക്തമാക്കുന്നുവെന്ന് വി. ജോയ് എം.എല്‍. എ അഭിപ്രായപ്പെട്ടു. 93-ാമതു ശിവഗിരി തീര്‍ത്ഥാടന കാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാകവി രവീന്ദ്രനാഥ ടാഗോറും മഹാ

്മഗാന്ധിയും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദര്‍ശിച്ച് രേഖപ്പെടുത്തിയ അഭിപ്രായം എക്കാലവും പ്രസക്തമാണ്. ശിവഗിരി മഠം സമീപകാലത്ത് ലോക ശ്രദ്ധ പിടിച്ചുപറ്റി. വത്തിക്കാനിലും, ഇംഗ്ലണ്ടിലും, ഡല്‍ഹിയിലും, ഗള്‍ഫ് രാജ്യങ്ങളിലും, ആസ്ട്രേലിയയിലും നടന്ന സമ്മേളനങ്ങള്‍ ഗുരുദേവനെയും ഗുരുദര്‍ശനത്തെയും ശിവഗിരി മഠത്തെയും ലോക ശ്രദ്ധയിലേക്കുയര്‍ത്തിയതായി എം.എല്‍.എ പറഞ്ഞു.ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷതവഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്‍റ് രതീഷ്.ജെ.ബാബു, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, കെ.എം. ലാജി, സ്മിത സുന്ദരേശന്‍ ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാമി ഋതംഭരാനന്ദ ,സ്വാമി സുകൃതാനന്ദ ഗുരുധര്‍മ്മ പ്രചരണ സഭാ വൈസ് പ്രസിഡന്‍റ് ഡോ.പി.ചന്ദ്രമോഹന്‍, രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ വച്ച് ജീവകാരുണ്യ പ്രവര്‍ത്തകരായ അരവിന്ദ് .എസ്. കുമാര്‍ മധുസൂദനന്‍ ജി. മധുമന്ദിരം എന്നിവരെ ആദരിച്ചു.