ശിവഗിരി തീര്‍ത്ഥാടന പദയാത്ര - ആത്മീയ അവതാരിക
ശ്രീനാരായണഗുരുദേവന്‍റെ മഹത്തായ ദര്‍ശനത്തിന്‍റെയും കാരുണ്യത്തിന്‍റെയും അനുഗ്രഹമാണ് ശിവഗിരി തീര്‍ത്ഥാടനം. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ആത്മസത്ത പദയാത്രകളിലാണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. ആത്മസംസ്കാരത്തിന്‍റെയും സ്വശുദ്ധീകരണത്ത
പരസ്പരസ്നേഹവും സഹവര്‍ത്തിത്വവും കൈകോര്‍ത്ത്, ശുചിത്വബോധവും ശീലബോധവും ജീവിതശൈലിയാക്കി, സമൂഹത്തിനും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കാതെ മുന്നേറുന്നതാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ സവിശേഷത. ഗുരുദേവദര്‍ശങ്ങളെ ഹൃദയത്തില്‍ ആവാഹിച്ച്, ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അതിന്‍റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഒരു സാധനയായി ഇത് മാറുന്നു.
ഈ പവിത്രവും ആത്മാര്‍ത്ഥവുമായ പശ്ചാത്തലത്തില്‍, 93-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുക്കുന്ന എല്ലാ തീര്‍ത്ഥാടകരും, യാത്രയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനായി വിനയപൂര്‍വവും ഉത്തരവാദിത്വബോധത്തോടെയും പാലിക്കേണ്ട Do’s & Don’ts താഴെ സമര്‍പ്പിക്കുന്നു.
93-ാമത് ശിവഗിരി തീര്‍ത്ഥാടനം - പദയാത്രക്കാരുടെ Do’s & Don’ts
Do’s (ചെയ്യേണ്ടവ)
* പദയാത്ര ആരംഭിക്കുന്നതിന് മുന്‍പ് ആരോഗ്യപരിശോധനയും ആവശ്യമായ തയ്യാറെടുപ്പുകളും നടത്തുക.
* തിരിച്ചറിയല്‍ രേഖകളും തീര്‍ത്ഥാടന പാസ്സുകളും എല്ലായ്പ്പോഴും കൈവശം സൂക്ഷിക്കുക.
* കുടിവെള്ളം, ആവശ്യമായ മരുന്നുകള്‍ എന്നിവ ഒപ്പം കരുതുക.
* ഗുരുദേവ കല്പിതമായ പഞ്ചശുദ്ധിയും പഞ്ചശീലവും പാലിക്കുവാന്‍ ഓരോ പദയാത്രികനും ശ്രദ്ധിക്കേണ്ടതാണ്.
* സംഘനേതാക്കളുടെയും സന്നദ്ധസേവകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
* തീര്‍ത്ഥാടനത്തിന്‍റെ ആത്മീയ ലക്ഷ്യം മനസ്സില്‍ സൂക്ഷിച്ച് ശാന്തതയോടെയും ശീലബോധത്തോടെയും യാത്ര തുടരുക. ഗുരുദേവ സൂക്തങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടു യാത്ര അത്യന്തം ഭക്തിനിര്‍ഭരമാക്കുവാന്‍ പരമാവധി ശ്രദ്ധിക്കണം.
* റോഡ് നിയമങ്ങളും ട്രാഫിക് നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുക.
* പരിസരം ശുചിത്വത്തോടെ നിലനിര്‍ത്തുകയും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുക.
Don’ts (ഒഴിവാക്കേണ്ടവ)
* പദയാത്രികര്‍ മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ പാടില്ല
* സംഘത്തില്‍ നിന്ന് അനാവശ്യമായി വേര്‍പിരിയരുത്. ക്യാപ്റ്റന്‍റെ അറിവോടെ മാത്രം അടിയന്തിരഘട്ടങ്ങളില്‍ മാറുകയും യഥാസമയം തിരികെ എത്തിച്ചേരുകയും വേണം.
* വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാക്കരുത്.
* പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുക. മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കരുത്. കൃത്യമായ സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.
* ശബ്ദമലിനീകരണം സംഭവിക്കരുത്. ഉച്ചത്തിലുള്ള സംഗീതം, അനാവശ്യ അറിയിപ്പുകള്‍, അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങള്‍ എന്നിവ പാടില്ല.
* ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവഗണിക്കാതെ ഉടന്‍ സംഘനേതാക്കളെയോ സന്നദ്ധസേവകരെയോ അറിയിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, മടങ്ങി വീടുകളില്‍ എത്തുംവരെ കൈവശം കരുതുക.
"ശാന്തത, ശുചിത്വം, ശീലബോധം - ഇതാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ആത്മാവ്." എന്ന തിരിച്ചറിവു ഉണ്ടാകുകയും, പാലിക്കുകയും ചെയ്യേണ്ടതാണ്.