Sivagiri

കാസർകോട്: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതാസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ശിവഗിരി മഠത്തിന്റെയും കർണാടക വിശ്വവിദ്യാലയ യൂണിവേഴ്സിറ്റി ശ്രീനാരായണ അദ്ധ്യായനപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മംഗലാപുരത്ത് നടന്ന ശതാബ്ദി മഹാസമ്മേളനവും യതിപൂജയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം

ചെയ്തു. ഗുരുവിൻ്റെ മഹാപരിനിർവ്വാണ ശതാബ്ദി, ആലുവ സർവമത സമ്മേളന ശതാബ്ദി, ഗുരു-ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി എന്നീ ത്രീയകത്വ ശതാബ്ദി പ്രബന്ധ സമ്മേളനങ്ങളിൽ കർണാടകസ്പീക്കർ യു.ടി. ഖാദർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സന്ദേശം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സർവ്വമത സമ്മേളന ശതാബ്ദി സന്ദേശം സ്വാമി ഋതംഭരാനന്ദയും നൽകി. ഗാന്ധി-ഗുരുദേവ സമാഗമസന്ദേശത്തോടെ കെ.സി. വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ.ബ്ലോക്ക്ധർമ്മ, ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാന തീർത്ഥ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്വാമി വിഖ്യാതാനന്ദ, കമ്മിറ്റി ചെയർമാൻ കെ.വി. ഹരിപ്രസാദ്, കൺവീനർ പി.വി. മോഹനൻ, സമീർ അഹമ്മദ്ഖാൻ, ദിനേശ്ഗുണ്ടുറാവു, പി.വി. മോഹൻ, അബ്ദുൽഹക്കീം, പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ്‌തങ്ങൾ, പി.എൽ.ധർമ്മ, ടി.പി. സെൻകുമാർ, രക്ഷിത് ശിവരാമൻ, വി.സുനിൽ കുമാർ, കെ.വിശ്വനാഥ്‌ തുടങ്ങിയവരും നിരവധി സന്യാസി ശ്രേഷ്ഠരും പങ്കെടുത്തു