Sivagiri

ശ്രീ നരസിംഹസ്വാമികളുടെ 69മത് സമാധി ദിനാചരണവും രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികവും കൊല്ലം ജില്ലാ ജഡ്ജി ശ്രീ രാജേഷ് ആർ നെടുംപറത്ത് ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അധ്യക്ഷനായ യോഗത്തിൽ ഇൻകം ടാക്സ് ജോയിൻറ് കമ്മീഷണർ വിശിഷ്ടാതിഥിയായി . വൺ വേൾഡ്സ്കൂ

ൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദയതി, തൃപ്പൂണിത്തുറ ഗവൺമെൻറ് സംസ്കൃത കോളേജ് അസിസ്റ്റൻറ് പ്രൊഫസർ സ്വാമിനി നിത്യ ചിന്മയി, ചേർത്തല വിശ്വഗാജിമഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ, സ്വാമി ധർമാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തി . ധർമ്മസംഘം ട്രസ്റ്റ് ട്രഷററും നരസിംഹാശ്രമം സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ സ്വാഗതവും പൃഥ്വിരാജ് രാജേഷ് നന്ദിയും പറഞ്ഞു. വെണ്ണല ശ്രീ മാതാ ഭജൻസിന്റെ ഗുരുദേവ കൃതികളുടെ ആലാപനവും മഹാഗുരു പൂജയും അന്നദാനവും നടന്നു.