Sivagiri

ശിവഗിരി : 93 മത് ശിവഗിരി മഹാതീര്‍ത്ഥാടനത്തെ വരവേല്‍ക്കാന്‍ ശിവഗിരി മഠവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും വിപുലമായ കമ്മറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശിവഗിരിയിലേക്ക് ഭക്തജനങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള പ്രവാഹമായി.

ഇന്നലെ മഹാസമാധി സന്നിധിയി

ലെ വൈദിക മഠത്തിലും ശാരദാമഠത്തിലും ബോധനന്ദ സ്വാമി സമാധിപീഠത്തിലും റിക്ഷാമണ്ഡപത്തിലും ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒട്ടേറെപ്പേര്‍ എത്തുകയുണ്ടായി. ഭക്തര്‍ ശിവഗിരിയിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയ്ക്കും ഗുരുപൂജ പ്രസാദത്തിനും ശാരദ പൂജയ്ക്കും ശേഷമാണ് മടങ്ങിയത്. തീര്‍ത്ഥാടന കാലത്തേക്ക് കടക്കുന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തുകയും ശിവഗിരിയില്‍ താമസിച്ച് പൂജകളില്‍ സംബന്ധിച്ച് മടങ്ങുകയും ചെയ്തു. മഹാതീര്‍ത്ഥാടന ദിവസങ്ങളില്‍ വീണ്ടും വരുമെന്ന് അറിയിച്ചാണ് മടക്കം. കര്‍ണാടക, ചെന്നൈ,ഉടുപ്പി,ഡെല്‍ഹി, മുമ്പൈ എന്നിവിടങ്ങളില്‍നിന്ന് ഭക്തര്‍ കൂട്ടത്തോടെ എത്തിവരുന്നു.