Sivagiri

ശിവഗിരി : വിദ്യാര്‍ത്ഥികളില്‍ ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവ ദര്‍ശനത്തെയും കൃതികളെയും പറ്റി അറിയുന്നതിന് അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. 93 മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവ

ിരിയില്‍ ചേര്‍ന്ന ശിവഗിരി മഠം സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഗുരുദേവദര്‍ശനം ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ ശിവഗിരി മഠം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഗുരുദര്‍ശനത്തില്‍ ഊന്നി ശിവഗിരി മഠം ലോകസമാധാനത്തിനു വേണ്ടി ചെയ്തുവരുന്ന സേവനങ്ങളെ മാനിച്ച് ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് ശിവഗിരി മഠത്തിന് അവാര്‍ഡ് നല്‍കിയതും ഗുരുദേവ ചിത്രം ആലേഖനം ചെയ്തു സ്മാരക സ്റ്റാമ്പ് പ്രസിദ്ധീകരിച്ചതും സച്ചിദാനന്ദ സ്വാമി സമ്മേളനത്തില്‍ അറിയിച്ചു.

തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ 93 ാം തീര്‍ത്ഥാടന വിശദീകരണം നടത്തി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി മഠം സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ , തീര്‍ത്ഥാടന കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം സോമനാഥന്‍, ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ററി സ്കൂള്‍, കോളേജ് ഓഫ് നഴ്സിംഗ്, ശിവഗിരി ഹയര്‍സെക്കന്‍ററി സ്കൂള്‍, ശിവഗിരി ഹൈസ്കൂള്‍, ശിവഗിരി ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്കൂള്‍, എസ്.എസ്.എന്‍.എം.എം. ഹോസ്പിറ്റല്‍, സ്കൂള്‍ ഓഫ് നഴ്സിംഗ്, ശിവഗിരി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ററി സ്കൂള്‍.. തൊട്ടുമുഖം..ആലുവ, എ.വി.എച്ച്.എസ്.എസ്. കുറിച്ചി, എ.വി. ഹൈസ്കൂള്‍.. കുറിച്ചി , ശിവഗിരി ശ്രീശാരദാവിദ്യാനികേതന്‍.. വക്കം എന്നിവ പ്രതിനിധീകരിച്ച് സ്ഥാപന മേലധികാരികളും പ്രസംഗിച്ചു.