Sivagiri

93- ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിഓഫീസ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.

ശിവഗിരി : 93- ാമത് ശിവഗിരി മഹാതീര്‍ത്ഥാടന മഹാമഹത്തിന്‍റെ മുന്നോടിയായി തീര്‍ത്ഥാടന കമ്മിറ്റി ഓഫീസ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാ

ന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , തീർത്ഥാടന കമ്മിറ്റി ജോയിൻ സെക്രട്ടറി സ്വാമി വിരജാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ഹംസതീർത്ഥ മറ്റു സന്യാസി ശ്രേഷ്ഠര്‍ , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ സുന്ദരേശൻ , വിവിധ കമ്മിറ്റിഭാരവാഹികൾ , ഭക്തജനങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു