

ഗുരുദേവന്‍റെ മഹാസമാധിയുടെ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയുടെ കേന്ദ്രതല ഉദ്ഘാടനം 23 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശിവഗിരിയില്‍ നിര്‍വഹിക്കുന്ന വേളയില്‍ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജന സഭയുടെയും യൂണിറ്റ്, മണ്ഡലം, ജില്ലാ ഭാരവാഹികളും എല്ലാ തലത്തിലും പെട്ട അംഗങ്ങളും ശിവഗിരിയില്‍ എത്തിച്ചേരണമെന്ന് ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.