Sivagiri

ശിവഗിരി : ജനതയെ നേരായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള സന്ദേശമാണ് മതങ്ങള്‍ ലോകത്തിന് നല്‍കുന്നതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അഭിപ്രായപ്പെട്ടു. ശിവഗിരി മഠത്തില്‍ ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. പ്രാകൃതാവസ്ഥയില്‍ നിന്നും ഇന്ന് കാണുന്ന പുരോഗതി

യിലേക്ക് സമൂഹത്തെ എത്തിച്ചതില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശന പ്രചാരണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് സ്വാമി തുടര്‍ന്ന് പറഞ്ഞു.

ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. ഡോ.സനല്‍കുമാര്‍, മാതൃസഭാ കേന്ദ്രസമിതി പ്രസിഡന്‍റ് ഡോ. അനിതാ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. സത്സംഗം ഇന്നും ഉണ്ടാകും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ പങ്കെടുത്ത് വരുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആണ് ദിവ്യസത്സംഗം സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുദേവ ജയന്തി ദിനത്തില്‍ ആരംഭിച്ച ജപയജ്ഞം വൈദിക മഠത്തിന് മുന്നിലെ     പന്തലില്‍ തുടരുകയാണ്. ബോധാനന്ദ സ്വാമി സമാധിദിനം വരെ ജപയജ്ഞം ഉണ്ടാകും. ശിവഗിരിയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ജപയജ്ഞത്തില്‍ സംബന്ധിക്കാനാവും.