Sivagiri
.

ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ ഉയർത്തുവാനുള്ള ധർമ്മ പതാക ഘോഷയാത്രയ്ക്ക് 2025 സെപ്റ്റംബർ 6 ആം തീയതി മുരിക്കുംപുഴ ശ്രീ കാളകണ്ഡേശ്വര ക്ഷേത്രത്തിൽ തിരുജയന്തി ആഘോഷകമ്മറ്റി സെക്രട്ടറി ശ്രീ അസംഗാനന്ദ സ്വാമികൾ തുടക്കം കുറിച്ചു. ശിവഗിരി മഠത്തിൽ നിന്നും സ്വാമി ശിവനാരായണ തീർത്ഥ,ഗുരുധർമ പ്രചാരണ സഭ രജിസ്ട്രാർ ശ്രീ കെ ടി സുകുമാരൻ, ജയന്തി ഘോഷയാത്ര കൺവീനർ ശ്രീ അരുൺ കുമാർ, ശ്രീ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി കൂടാതെ നിരവധി ഗുരുദേവ ഭക്തരും പങ്കെടുത്തു.