

അന്‍പതില്‍പരം ഇനം ഫലവൃക്ഷത്തൈകള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ച് സലിം നാരായണനും കുടുംബവും
ശിവഗിരി : എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനില്‍ പെട്ട തൃക്കളത്തൂര്‍ ശാഖയിലെ യൂണിയന്‍ കമ്മിറ്റിയംഗം സലിം നാരായണന്‍ കുടുംബത്തോടെ എത്തി അന്‍പതില്‍പരം ഇനങ്ങളില്‍പ്പെട്ട ഫലവൃക്ഷത്തൈകള്‍ ശിവഗിരി മഠത്തിന് കൈമാറി. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തൈകള്‍ ഏറ്റുവാങ്ങി. സമീപകാലത്ത് ഇവര്‍ ഒരു കവരവിളക്കും സമര്‍പ്പിക്കുകയുണ്ടായി.