Sivagiri
ചിത്രം : കര്‍ക്കിടകമാസ ചതയ ദിനമായ ഇന്നലെ മഹാസമാധിയില്‍ അനുഭവപ്പെട്ട ഭക്തജനതിരക്ക്.ചിത്രം : കര്‍ക്കിടകമാസ ചതയ ദിനമായ ഇന്നലെ മഹാസമാധിയില്‍ അനുഭവപ്പെട്ട ഭക്തജനതിരക്ക്.

മാസ ചതയ നക്ഷത്ര ദിനങ്ങളില്‍ ശിവഗിരിയില്‍ തിരക്കേറുന്നു.

ശിവഗിരി : കര്‍ക്കിടക മാസത്തിലെ ചതയ നക്ഷത്ര ദിനമായ ഇന്നലെ ശിവഗിരിയില്‍ വര്‍ദ്ധിച്ച തോതിലുള്ള ഭക്തജന സാന്നിധ്യമാണ് അനുഭവപ്പെട്ടത്. ചിങ്ങച്ചതയം പടികടനെത്തുന്നു. ലോകമാകെ ഗുരുദേവ ജയന്തി ആഘോഷത്തിന് തയ്യാറെടുപ്പുകളായി. ഇനിയുള്ള ദിനങ്ങള്‍ ശിവഗിരിയിലും ചെമ്പഴന്തിയിലും അരുവിപ്പുറം എന്നതുപോലെ ശിവഗിരി മഠത്തിന്‍റെ മറ്റു ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഭക്തരുടെ സാന്നിധ്യം ഏറിവരും. മാസ ചതയ ദിനങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രാര്‍ത്ഥനാ സംഘങ്ങളും കുടുംബയൂണിറ്റ് പ്രവര്‍ത്തകരും മഹാസമാധിയിലും ശാരദാമഠത്തിലും വൈദിക മഠത്തിലും എത്തി സമൂഹ പ്രാര്‍ത്ഥന നടത്തുക പതിവാണ്. നിരവധി ഭക്തര്‍ ഗുരുപൂജ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും അരിയും മറ്റു പലവ്യഞ്ജനങ്ങളും എത്തിക്കുകയും ചെയ്തു വരുന്നു. മഹാഗുരുപൂജയും, ഗുരുപൂജയും ശാരദാമഠത്തില്‍ ശാരദ പൂജയും പതിവിലേറെ മാസ ചതയ നക്ഷത്ര ദിനങ്ങളില്‍ നടത്തുന്നതിനും ഏറെപേര്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്.