Sivagiri

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം പൂജനീയനായ ധർമ്മസംഘം പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഭദ്രദീപം തെളിച്ചത്തോടുകൂടി സമാരംഭിച്ചു. ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മപ്രചരണ സഭയാണ് എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സത്സംഗം സംഘടിപ്പിക്കുന്നത്. പ്രാർത്ഥനയും, ഹോമവും, ജപ

ും, ധ്യാനവും, ക്ലാസുകളും സത്സംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗുരുഭക്തരുടെ ജീവിതത്തിൽ ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതചര്യ രൂപപ്പെടുത്തുകയാണ് സത്സംഗത്തിന്റെ ലക്ഷ്യം എന്ന് സ്വാമി അസംഗാനന്ദഗിരി അറിയിച്ചു. സത്സംഗത്തിൽ സഭാ ജോയിൻ്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭാ ചീഫ് കോഡിനേറ്റർ സത്യൻ പന്തത്തല, സഭാ പി. ആർ. ഒ. പ്രൊഫ. സനൽകുമാർ, കേന്ദ്ര സമിതി അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭാ പ്രസിഡൻ്റ് അനിതാ ശങ്കർ, ശ്രീജ ടീച്ചർ, യുവജനസഭാ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.