Sivagiri
ശിവഗിരിയിൽ നടന്ന കഥാപ്രസംഗ ശതാബ്ദി ആഘോഷത്തിൽ ദർഷിത് എം.ജെ കഥാപ്രസംഗം അവതരിപ്പിച്ചപ്പോൾ


ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ അനുഗ്രഹത്തോടെ സമാരംഭിച്ച കഥാപ്രസംഗ കലയുടെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിയില്‍ ശതാബ്ദി സമ്മേളനവും മണ്‍മറഞ്ഞ കാഥികരെ സ്മരിക്കലും കഥാപ്രസംഗവും നടത്തുകയുണ്ടായി. സമ്മേളനത്തില്‍ ശിവഗിരി പി. ആര്‍.ഒ  ഇ.എം. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. കാപ്പില്‍ സുരേഷ് കാപ്പില്‍ നടരാജനെയും എം.എം പുരവൂര്‍ മണമ്പൂര്‍ രാധാകൃഷ്ണനെയും കാപ്പില്‍ മോഹന്‍ കാപ്പില്‍ അജയകുമാറിനെയും സ്മരിച്ചു പ്രഭാഷണങ്ങള്‍ നടത്തി. രാജീവ് നരിക്കല്‍, മുത്താന സുധാകരന്‍, അജയകുമാര്‍.എസ്. കരുനാഗപ്പള്ളി, ഷോണി.ജി.ചിറവിള, അനുഷ അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ എം.ജെ ദര്‍ഷിത്, കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയ ആര്‍.അര്‍ജുനും കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 3 നു അടുത്ത സമ്മേളനവും കഥാപ്രസംഗവും ഉണ്ടായിരിക്കും.