

ശിവഗിരി മഠത്തിൻ്റെ ശാഖാസ്ഥാപനമായ ചേർത്തല വിശ്വഗാജി മഠത്തിൽ പ്രതിഷ്ഠാ വാർഷിക സമ്മേളനവും സ്മൈൽ സാധനാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ നാരായണ ധർമ്മം കൃതിയെ ആധാരമാക്കി ശ്രീ നാരായണ ധർമ്മോത്സവവും നടന്നു . ശിവഗിരി മഠം ട്രഷറൽ ശ്രീമദ് ശാരദാനന്ദ സ്വാമികൾ സമ്മേളനം ഉദ്ഘാടനം ചെയ്തു . വിശ്വഗാജി മഠം സെക്രട്ടറി ശ്രീമദ് പ്രബോധ തീർത്ഥ സ്വാമികൾ സ്വാഗതം ആശംസിച്ചു . സ്വാമിനി വിഷ്ണുപ്രിയാനന്ദ മാതാജി ,അനീഷ് ബോധി , ധന്യ ബെൻസാൽ , എന്നിവർ ആശംസാ പ്രസംഗം നടത്തി . ശ്രീമതി ഇന്ദിരാ വിജയൻ കൃതജ്ഞത അറിയിച്ചു . 25 പ്രഭാഷകർ ശ്രീ നാരായണ ധർമ്മം കൃതിയിലെ 25 വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തിയത് ഏറെ ശ്രദ്ധേയമായി . വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു . തുടർന്ന് സ്മൈൽ ദർശൻ കുട്ടികൾ ഗുരുകൃതികളെ കോർത്തിണക്കി അക്ഷരനടനം നൃത്തശില്പം അവതരിപ്പിച്ചു .