

ശിവഗിരി : കൊല്ലം പാരിപ്പള്ളി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ നിന്നും ഫീല്‍ഡ് ട്രിപ്പിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ശിവഗിരി മഠം സന്ദര്‍ശിച്ചു. ഗാന്ധിജിയും ഗുരുദേവനും, ടാഗോറും ഗുരുദേവനും സംഗമിച്ച വൈദിക മഠത്തെപ്പറ്റിയും മഹാസമാധി, ശാരദാമഠം തുടങ്ങിയ കേന്ദ്രങ്ങളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിയുന്നതിനും യാത്ര ഉപകരിച്ചു. ചരിത്രപുരുഷനായ ഗുരുദേവനെയും ശിവഗിരി മഠത്തേയും പറ്റി ഏറെ അറിയുന്നതിനും ഇടയായി. ശിവഗിരിക്കുന്നുകളിലെ വിവിധയിനം ഔഷധ ഫലവൃക്ഷങ്ങള്‍ കുട്ടികള്‍ക്ക് പഠനവിധേയമായി. ശിവഗിരിയിലെ പ്രകൃതി മനോഹാര്യത വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷിക്കുകയുണ്ടായി. അധ്യാപികമാരായ ടി.എസ് സോണിയ, ആര്‍.എസ് രഞ്ജിനി , പി .എല്‍ ജലജ , സ്കൂള്‍ സ്റ്റാഫ് എസ്.ലത , പി .ടി .എ പ്രസിഡന്‍റ് എസ്. ഗംഗാറാണി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.