Sivagiri
ചിത്രം : മാസ ചതയദിനത്തില്‍ ശിവഗിരി മഹാസമാധിയില്‍ അനുഭവപ്പെട്ട ഭക്തജന തിരക്ക്.

ശിവഗിരി : മാസ ചതയദിനത്തില്‍ ശിവഗിരിയില്‍ നാടിന്‍റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തര്‍ മഹാസമാധി, വൈദിക മഠം, ശാരദാമഠം എന്നിവിടം കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തി. നിരവധിപേര്‍ പ്രധാന വഴിപാടായ മഹാഗുരുപൂജയും നിര്‍വഹിക്കുകയുണ്ടായി. വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. എല്ലാ മാസവും ചതയ ദിനത്തില്‍ നടന്നുവരുന്ന പ്രാര്‍ത്ഥനയില്‍ ഭക്തരുടെ സാന്നിധ്യം ഏറിവരികയാണ്. എസ്.എന്‍.ഡി.പി യോഗം ശാഖകളില്‍ നിന്നും കുടുംബയൂണിറ്റുകളില്‍ നിന്നും ഗുരുധര്‍മ്മപ്രചരണ സഭയുടെയും മാതൃസഭയുടെയും യൂണിറ്റുകളില്‍ നിന്നുള്ളവരും ഗുരുദേവസ്തുതികള്‍ അവതരിപ്പിക്കുന്നുണ്ട്. എത്തിച്ചേരുന്ന ഭക്തരില്‍ ഒരു വിഭാഗം ശിവഗിരിയിലെ ഗുരുപൂജ പ്രസാദത്തിനുള്ള കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും യാത്രാവേളയില്‍ കരുതാറുണ്ട്.