Sivagiri
ചിത്രം:- ശിവഗിരി മഹാസമാധിയിൽ നടന്ന ഗുരുപൂർണിമ ആഘോഷ വേളയിൽ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പ്രഭാഷണം നടത്തുന്നു. ട്രഷറർ ശാരദാനന്ദ സ്വാമി, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീർത്ഥ, സ്വാമി ശ്രീനാരായണദാസ്, സ്വാമി സത്യാനന്ദ സ്വരസ്വതി എന്നിവർ സമീപം.

ശിവഗിരി : ഗുരുപൂർണ്ണിമായോടനുബന്ധിച്ച് ശിവഗിരി മഹാസമാധി പീഠത്തിൽ ഗുരുപൂജ, ഗുരുഗീതസ്തോത്രാലാപനം, സമൂഹപ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ ശിവഗിരി മഠത്തിൽ നടന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ  ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ശ്രീനാരായണദാസ്, സ്വാമി    ഹംസതീർത്ഥ, സ്വാമി ദേശികാനന്ദയതി, സ്വാമി ദിവ്യാനന്ദഗിരി എന്നിവർ പങ്കെടുത്തു.