Sivagiri
ശിവഗിരി : ശിവഗിരി മഠത്തില്‍ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്നുവരുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തിന്‍റെ ഭാഗമായി 12,13 തീയതികളില്‍ സത്സംഗം ഉണ്ടായിരിക്കും. ശനിയാഴ്ച പുലര്‍ച്ചെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പാരായണം, സത്സംഗം, ജപം, ധ്യാനം, പ്രബോധനം എന്നിവയാകും മുഖ്യ ഇനം. ശാരദാമഠത്തിലും മഹാസമാധിയിലും പര്‍ണ്ണശാലയിലും സമൂഹപ്രാര്‍ത്ഥന നടത്തും. ഭഗവത്ഗീത, ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ പുണ്യഗ്രന്ഥങ്ങളും പാരായണം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി മുഖ്യ ആചാര്യന്‍ ആയിരിക്കും. മറ്റു സന്യാസി ശ്രേഷ്ഠരും സഹകാരികള്‍ ആകും. ഗുരുധര്‍മ്മ പ്രചരണ സഭയും മാതൃസഭയുമാണ് സംഘാടകര്‍. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ഭക്തര്‍ എത്തിച്ചേരുമെന്ന് ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.

.