Sivagiri
ചിത്രം : ശിവഗിരി മഠത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാറിനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചപ്പോൾ. സ്വാമി വിരജാനന്ദഗിരി സമീപം.

ശിവഗിരി : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. അജി കുമാർ ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധിയിലും ശാരദാമഠത്തിലും ദർശനം നടത്തുകയുണ്ടായി. കുടുംബാംഗങ്ങളോടൊപ്പമാണ് എത്തിയത്. ശിവഗിരി അതിഥി മന്ദിരത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്വാമി വിരജാനന്ദഗിരിയുമായി സംഭാഷണത്തിൽ ഏർപ്പെട്ട ശേഷം ആയിരുന്നു മടക്കം. സ്വാമി ശുഭാംഗാനന്ദ ഷാൾ അണിയിച്ച് പുസ്തകങ്ങൾ കൈമാറി.

ചിത്രം : ശിവഗിരി മഠത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. അജികുമാറിനെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചപ്പോൾ. സ്വാമി വിരജാനന്ദഗിരി സമീപം.