Sivagiri
ചിത്രം : ശ്രീനാരായണ ഗുരുദേവന്‍റെ 171ാമത് ജയന്തി ആഘോഷ സംഘാടക സമിതി രൂപീകരണ സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി വിരജാനന്ദഗിരി, ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ , ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി , ശിവഗിരി എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി അജി എസ് .ആര്‍.എം, അഡ്വ. ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സമീപം.

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ 171ാമത് ജയന്തി ആഘോഷത്തിന് ശിവഗിരി മഠത്തില്‍ ചേര്‍ന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെ യോഗം സംഘാടകസമിതിക്ക് രൂപം നല്‍കി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ 7 നാണ് ഗുരുദേവ ജയന്തി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ , ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ.എം ലാജി , മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ശിവഗിരി എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം , അഡ്വ. അനില്‍കുമാര്‍, ശിവഗിരി മഠം പി.ആര്‍.ഒ  ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണ സഭ ജോയിന്‍റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 301 അംഗ സംഘാടകസമിതിക്ക് യോഗം രൂപം നല്‍കി.