

ശിവഗിരി : ഭാരതീയ നാവികസേന ദക്ഷിണ മേഖല മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസന്‍റെ സഹധര്‍മ്മിണിയും നേവല്‍ വെല്‍ഫെയര്‍ & വെല്‍നെസ് അസോസിയേഷന്‍ ദക്ഷിണ മേഖല പ്രസിഡന്‍റുമായ വെന്നം വിജയകുമാരി കുടുംബാംഗങ്ങളോടൊപ്പം ഇന്നലെ ശിവഗിരി മഠം സന്ദര്‍ശിച്ചു. ഗുരുദേവ മഹാസമാധിയിലും ശാരദാമഠത്തിലും ദര്‍ശനം നടത്തി സന്യാസി ശ്രേഷ്ഠരില്‍ നിന്നും പ്രസാദം സ്വീകരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഷാള്‍ അണിയിച്ചും ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ ഗുരുദേവ ഗ്രന്ഥങ്ങള്‍ നല്‍കിയും അതിഥിയെ സ്വീകരിച്ചു. തുടർന്ന് സന്യാസി ശ്രെഷ്ഠരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു മടക്കം