Sivagiri
ചിത്രം : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് ശാശ്വതീകാനന്ദ സ്വാമികളുടെ 24ാം സമാധി ദിനത്തോടനുബന്ധിച്ച് സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നേതൃത്വം നല്‍കുന്നു. സ്വാമി കൃഷ്ണാനന്ദ , സ്വാമി ശിവനാരായണതീര്‍ത്ഥ , സ്വാമി ദേശികാനന്ദയതി, സ്വാമി പരാനന്ദ, സ്വാമി അവ്യയാനന്ദ , സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങിയവര്‍ സമീപം.

സ്വാമി ശാശ്വതീകാനന്ദയുടെ 24ാം സമാധി ദിനം ആചരിച്ചു

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി ശാശ്വതീകാനന്ദയുടെ 24ാമത് സമാധി ദിനം ഇന്നലെ സമൂചിതമായി ആചരിച്ചു. ശിവഗിരി മഠത്തിലുള്ള സമാധിസ്ഥാനത്ത് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നു. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അവ്യയാനന്ദ , സ്വാമി കൃഷ്ണാനന്ദ , സ്വാമി സുകൃതാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ , സ്വാമി സത്യാനന്ദസരസ്വതി, സ്വാമി ശിവനാരായണതീര്‍ത്ഥ , സ്വാമി ദേശികാനന്ദയതി, വി.ജോയ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം ലാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് വിഷ്ണുഭക്തന്‍, ഗുരുധര്‍മ്മ പ്രചരണസഭ എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, അനര്‍ട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം. ജയരാജു എന്നിവരും ബ്രഹ്മചാരിമാരും അന്തേവാസികളും നിരവധി ഭക്തരും പ്രാര്‍ത്ഥനയിലും അനുസ്മരണത്തിലും പങ്കുചേര്‍ന്നു.