

ലോക വൃക്ഷദിനം : ശിവഗിരിയിൽ വൃക്ഷത്തൈകൾ നട്ടു.
ശിവഗിരി : ലോക വൃക്ഷദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗുരുസാഗരം സാംസ്കാരിക സമിതിയുടെ നൂറോളം പ്രവർത്തകർ ശിവഗിരി കുന്നുകളിൽ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആദ്യ തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി വിരജാനന്ദഗിരി എന്നിവരും സമിതി ഭാരവാഹികളായ പ്രസിഡൻറ് കെ .എസ് വിജയകുമാർ, സെക്രട്ടറി ആർ.എസ് ലാൽ, വി.എസ്. സനൽകുമാർ, ഭരണസമിതിയിലെ മറ്റ് അംഗങ്ങളായ പട്ടരുവിള വിജയൻ, കെ.കെ പ്രകാശ്, സി.ആർ വിജയൻ, ജി.പ്രകാശ് , സുദേവൻ എന്നിവരും വൃക്ഷത്തൈകൾ നടുകയുണ്ടായി.