Sivagiri

ശിവഗിരി : ഗുരു ധര്‍മ്മ പ്രചരണ സഭ സ്ഥാപക ദിനത്തോടനുബന്ധിച്ച് ശിവഗിരിയിലെ ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര കാര്യാലയത്തിന് മുന്നില്‍ ഗുരുധര്‍മ്മ പ്രചരണ സഭ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ധര്‍മ്മ പതാക ഉയര്‍ത്തി പ്രാര്‍ത്ഥനയോടെ ആചരിച്ചു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി

്വാമി ശുഭാംഗാനന്ദ , ഗുരുധര്‍മ്മപ്രചരണ സഭാ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , സ്വാമി സത്യാനന്ദ സരസ്വതി , സ്വാമി സുകൃതാനന്ദ, സഭാ രജിസ്ട്രാര്‍ കെ.ടി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ജില്ല  മണ്ഡലം യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു, സഭാ പ്രതിജ്ഞയും പുതുക്കി.