Sivagiri
ശ്രീ നാരായണ ഗുരു ഹാർമണി 2025 ൽ പങ്കെടുക്കുവാനായി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജിയുടെയും, സെക്രട്ടറി ബ്രഹ്മശ്രീ ശുഭാംഗാനന്ദ സ്വാമിജിയുടെയും, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ശ്രീമദ് അസംഗാനന്ദ ഗിരി സ്വാമിജിയുടെയും,ജോ സെക്രട്ടറി ശ്രീമദ് വീരേശ്വരാനന്ദ സ്വാമിജി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം യു കെ യിൽ എത്തി. ലണ്ടൻ ഹിത്രേ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ. ശിവഗിരി ആശ്രമം യു കെ പ്രസിഡന്റ്‌ ബൈജു പാലയ്ക്കൽ, സെക്രട്ടറി സജീഷ് ദാമോദരൻ, ജോ സെക്രട്ടറി സതീഷ് കുട്ടപ്പൻ, പ്രോഗ്രാം കോഡിനേറ്റർ ഗണേഷ് ശിവൻ, ട്രഷറർ ദിലീപ് വാസുദേവൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി കല ജയൻ, അനുകൃഷ്ണ ജയൻ തുടങ്ങിയവർ കൂടി സ്വീകരിച്ചു

.