

ശിവഗിരി : മേട മാസത്തിലെ ചതയം നക്ഷത്ര ദിനമായ ഇന്നലെ ശിവഗിരിയില്‍ സാധാരണയില്‍ കവിഞ്ഞ് തിരക്കാണ് അനുഭവപ്പെട്ടത്. സ്കൂള്‍ അവധിക്കാലം കൂടിയായതിനാല്‍ മാതാപിതാക്കള്‍ മക്കളുമൊപ്പമായിരുന്നു എത്തിയത്. വിദ്യാരംഭത്തിനും അന്നപ്രാവശത്തിനും കുരുന്നുകളുമായി നിരവധിപേര്‍ ശാരദാദേവി സന്നിധിയില്‍ എത്തിയിരുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും കുഞ്ഞുങ്ങള്‍ക്കു അന്നപ്രാശം നിര്‍വഹിക്കുകയുണ്ടായി. സ്വാമി ഹംസതീര്‍ത്ഥയും പതിവുപോലെ അന്നപ്രാശം നിര്‍വഹിച്ചു. വിദേശ ദമ്പതികളും കുഞ്ഞുമായി എത്തിയവരില്‍ പെടുന്നു. വൈദിക മഠത്തിലും മഹാസമാധിയിലും റിക്ഷാമണ്ഡപത്തിലും ബോധാനതസ്വാമി മണ്ഡപത്തിലും ഭക്തര്‍ ദര്‍ശനം നടത്തി. മഹാഗുരുപൂജയ്ക്കും പതിവില്‍ കവിഞ്ഞ പങ്കാളിത്തമുണ്ടായി. ഗുരുപൂജാപ്രസാദം അനുഭവിച്ചായിരുന്നു എല്ലാവരും മടങ്ങിയത്.