Sivagiri
മഹാകാരുണികന്‍ സ്വാമി ശുഭാംഗാനന്ദ ജനറല്‍ സെക്രട്ടറി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്

അനുശോചന സന്ദേശം

മഹാകാരുണികന്‍

സ്വാമി ശുഭാംഗാനന്ദ

ജനറല്‍ സെക്രട്ടറി

ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്

 

ലോകത്തെ മാനവികതാവാദികളില്‍ അഗ്രിമസ്ഥാനത്ത് വിരാജിച്ച മഹാമനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തിന്‍റെ ഏറ്റവും പിന്നിലേക്ക് തള്ളിമാറ്റപ്പെട്ടവരുടെ ആശയും ആശ്രയവുമായിരുന്നു അദ്ദേഹം. മതത്തെ മാനവികതയുമായി എങ്ങനെ ബന്ധപ്പെടുത്തണമെന്ന് തെളിയിച്ചു തന്ന ഏറ്റവും വലിയ മാതൃകാപുരുഷനും മതനയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. സര്‍വ്വമതങ്ങളുടേയും പ്രമാണതത്വങ്ങളെ സമാദരവോടെ നോക്കിക്കണ്ട മതാചാര്യന്‍, ദൈവത്തെ യുക്തിഭദ്രമായി നിര്‍വചിച്ച ദൈവമീമാംസകന്‍, സര്‍വ്വോപരി ഗുരുദേവന്‍റെ സര്‍വ്വസമന്വയദര്‍ശനവും മതമീമാംസയും ഉള്‍ക്കൊള്ളുകയും ശിവഗിരി മഠത്തോട് വലിയ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കഴിഞ്ഞ നവംബറില്‍ വത്തിക്കാനില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുത്ത് സ്നേഹം പ്രകടിപ്പിച്ചതും ഗുരുവാക്യങ്ങള്‍ നിര്‍വചിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ ഈ ഭൗതികദേഹനഷ്ടം ലോകത്തിന് വലിയ ആത്മീയനഷ്ടമാണ് വരുത്തുന്നത്. കാലത്തിനും ലോകത്തിനും ഒപ്പം ശിവഗിരി മഠവും ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യസംഘവും കാരുണികനായ ആ മഹാഇടയന്‍റെ നിത്യസ്മരണയ്ക്ക് മുന്നില്‍ സാദരം പ്രണാമങ്ങളര്‍പ്പിക്കുന്നു.