

ശിവഗിരി : വളര്‍ന്നുവരുന്ന തലമുറയുടെ രാസ ലഹരി ഉപയോഗം വ്യക്തി, കുടുംബ,സമൂഹത്തിന് ഭീഷണിയാകുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ തിരുവനന്തപുരം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. സര്‍ക്കാര്‍ ഭാഗത്തുനിന്നും ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ പൊതുസമൂഹവും ജാഗ്രത കാട്ടണം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശിവഗിരി മഠവും ഗുരുധര്‍മ്മ പ്രചരണ സഭയും സജീവമായി ഇടപെടുന്നുണ്ട്. മദ്യപിക്കുന്നവര്‍ക്ക് അംഗത്വം നല്‍കാത്ത പ്രസ്ഥാനമാണ് ഗുരുധര്‍മ്മ പ്രചരണ സഭയെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് എന്‍ജിനീയര്‍ ഡി. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഡോ. സുശീല ടീച്ചര്‍, എ.ആര്‍ വിജയകുമാര്‍, ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം സോമനാഥന്‍, സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, കോ ഓര്‍ഡിനേറ്റര്‍ അരുവിപ്പുറം അശോകന്‍ ശാന്തി, ജില്ലാസെക്രട്ടറി എന്‍. സുചീന്ദ്രബാബു, അനില്‍ തടാലില്‍, എന്‍ജിനീയര്‍ ജയചന്ദ്രബാബു, അഡ്വ. സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.