

ശിവഗിരി : മര്‍ത്തോമാ സഭയുടെ കീഴിലുള്ള കൊട്ടാരക്കര ഉമ്മണ്ണൂര്‍ പള്ളിയില്‍ നിന്നും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ശിവഗിരി മഠം സന്ദര്‍ശിക്കുകയുണ്ടായി. വിദ്യാസ്വരൂപിണി ശാരദാദേവിയുടെ സന്നിധിയായ ശാരദാ മഠം, ഗുരുദേവന്‍റെ സായാഹ്ന വിശ്രമ കേന്ദ്രമായ വൈദിക മഠം, ഗുരുദേവ റിക്ഷാ മണ്ഡപം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം, ഗുരുദേവ മഹാസമാധിമന്ദിരം, ബ്രഹ്മവിദ്യാലയം എന്നിവിടങ്ങളിലൊക്കെ ദര്‍ശനം നടത്തിയായിരുന്നു മടക്കം. പള്ളി വികാരി ഫാ. അനീഷ് രാജു, ഇടവക സെക്രട്ടറി സാം കുമാര്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയ്സി ഡാനിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും ഇടവക അംഗങ്ങളുമായി എണ്‍പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നു.