

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ബ്ലഡ് കമ്പോനൻ്റ് സെൻറർ കേരള ഗവർണർ ഉദ്ഘാടനം ചെയ്യും.
ലയൺസ് ക്ലബ്ബ് ഇൻറർനാഷണലിൻ്റെ സഹായത്തോടെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സ്ഥാപിച്ച ബ്ലഡ് കമ്പോനൻ്റ്'സെപ്പറേഷൻയൂണിറ്റിന്റെ ഉദ്ഘാടനം കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. ഹോസ്പിറ്റൽ കോമ്പൗണ്ടിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വമികൾ 'അനുഗ്രഹ പ്രഭാഷണം നടത്തും.ലയൺസ് ഇൻറർനാഷണൽ ഭാരവാഹികളായ ഡോ..എ ജി . രാജേന്ദ്രൻ, ശ്രീ. എം . അബ്ദുൽ വഹാബ്, അഡ്വ. വി. ജോയ്,MLA ,മുൻസിപ്പൽ ചെയർമാൻ കെ എം ലാജി ,എന്നിവർ ആശംസ പ്രസംഗം നടത്തും.ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമി സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റിറ്റിപ്രഭാകരൻ നന്ദിയും രേഖപ്പെടുത്തും.
ഹോസ്പിറ്റലിൽ സ്ഥാപിച്ച ബ്ലഡ് കമ്പോനൻ്റ് സെപ്പറേഷൻ യൂണിറ്റ് ജനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.ഈ സംവിധാനത്തിലൂടെ രോഗികൾക്ക് വേണ്ടിവരുന്ന എല്ലാവിധ രക്ത ഘടകങ്ങളും ( Whole Human Blood , Packed Red Blood Cells (PRBC) , Platelet Concentrate
Fresh Frozen Plasma (FFP) , Cryoprecipitate , Platelet Rich Plasma (PRP) , Cryo Poor Plasma (CPP) ,വേർതിരിച്ച് നൽകുവാൻ കഴിയും
ഈ മഹനീയ ചടങ്ങിൽ എല്ലാ നല്ലവരായ നാട്ടുകാരും പങ്കെടുത്തു ധന്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.