Sivagiri

ശിവഗിരി : തിരുവനന്തപുരം പൂവത്തുംകടവില്‍ ശ്രീകുമാര്‍, ഭാര്യ മീനു, മകന്‍ ശ്രിഹാന്‍ എന്നിവര്‍ ചേര്‍ന്ന് ശിവഗിരി മഹാസമാധിയില്‍ ഇന്നലെ കവര വിളക്ക് സമര്‍പ്പിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വിളക്ക് സ്വീകരിച്ചു. ഉദ്ദിഷ്ടകാര്യ സിദ്ധിയെ തുടര്‍ന്ന

യിരുന്നു വഴിപാടായി ഇവര്‍ വിളക്ക് സമര്‍പ്പിച്ചതെന്ന് അറിയിച്ചു. വൈകാതെ അമ്പതോളം ഫല വൃക്ഷത്തൈകള്‍ ശിവഗിരിയില്‍ നട്ടുവളര്‍ത്തുന്നതിനായി എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.