Sivagiri
.

ശിവഗിരി : കുട്ടികളുടെ അവധിക്കാല പഠന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ ശിവഗിരി മഠത്തില്‍ ആരംഭിച്ചു. ഏപ്രില്‍ 7 മുതല്‍ 13 വരെയാണ് ക്യാമ്പ്. അടുത്ത അധ്യായന വര്‍ഷം  8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശിവഗിരി മഠത്തില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്യാമ്പ് നടന്നുവരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികള്‍ ക്യാമ്പില്‍ സംബന്ധിക്കാറുണ്ട്. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും ഗുരുദേവദര്‍ശനം, ആനുകാലിക വിഷയങ്ങള്‍, പഠനസംബന്ധമായ അറിവ് പകരുക തുടങ്ങിയവ ക്ലാസ്സില്‍ വിഷയമാകും. വിവരങ്ങള്‍ക്ക് ശിവഗിരി മഠവുമായി ബന്ധപ്പെടാവുന്നതാണ്. 9400066230