Sivagiri
ചിത്രം : ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യനും നാരായണ ഗുരുകുലത്തിന്‍റെ സ്ഥാപകനുമായിരുന്ന നടരാജഗുരുവിന്‍റെ 53-ാമത് സമാധിദിനത്തില്‍ നടരാജഗിരിയിലെ സമാധി പീഠത്തിലെത്തി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീര്‍ത്ഥ, ഗുരുകുലത്തിലെ സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

നടരാജഗുരുവിന്‍റെ 53-ാമത് സമാധിദിനം 

ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യനും നാരായണ ഗുരുകുലത്തിന്‍റെ സ്ഥാപകനുമായിരുന്ന നടരാജഗുരുവിന്‍റെ 53-ാമത് സമാധിദിനത്തില്‍ നടരാജഗിരിയിലെ സമാധി പീഠത്തിലെത്തി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീര്‍ത്ഥ, ഗുരുകുലത്തിലെ സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ഗുരുദേവന്‍റെ സര്‍വ്വസമന്വയ ദര്‍ശനം പാശ്ചാത്യ - പൗരസ്ത്യരാജ്യങ്ങളില്‍ എത്തിക്കുന്നതിനും വിദേശീയരെ ഗുരുദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും നടരാജ ഗുരുവിനോളം മറ്റൊരു സംന്യസ്ത ശിഷ്യനും കഴിഞ്ഞിട്ടില്ലെന്ന് ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യനും നാരായണ ഗുരുകുലത്തിന്‍റെ സ്ഥാപകനുമായിരുന്ന നടരാജഗുരുവിന്‍റെ 53-ാമത് സമാധിദിനത്തില്‍ നടരാജഗിരിയിലെ സമാധി പീഠത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുസ്മരിച്ചു. ഗുരുവിന്‍റെ ഏകലോക സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നടരാജഗുരുവിന്‍റെ പ്രൗഢങ്ങളായ ഗ്രന്ഥങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും സ്വാമികള്‍ പറഞ്ഞു