Sivagiri
.

ജാതി നാശിനി യാത്ര

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ്, ഗുരുധർമ്മ പ്രചരണ സഭ  ജാതി നാശിനി യാത്ര നടത്തി. ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ച ഈഴവ സമുദായക്കാരനായ കഴകം ജീവനക്കാരനെ ജാതിപ്പേര് പറഞ്ഞ് അധിഷേപിക്കുകയും ഇയാളെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്ത തന്ത്രിമാർ ആയിത്താചാരണത്തെ പുന:സ്ഥാപിക്കുകയാണ് ചെയ്തത്. ദേവസ്വം ഭരണ സമിതിയും ഈ കിരാത നടപടിക്ക് കൂട്ടുനിന്നു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജാതി ഇന്നും കൊടികുത്തിവാഴുകയാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ദേവസ്വം ഭരണ സമിതിയുടെയും തന്ത്രിമാരുടെയും  നീക്കത്തിനെതിരെയാണ് ഗുരു ധർമ്മ പ്രചരണ സഭ ജാതി നാശിനി യാത്ര നടത്തിയത്. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ യാത്ര ഉത്ഘാടനം ചെയ്തു. സഭ സെക്രട്ടറി അസംഗനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി സഭാ രജിസ്ട്രാർ കെ.ടി സുകുമാരൻ , ചിഫ് കോ് ഓർഡിനേറ്റർ സത്യൻ പന്തത്തല,  യുവജന സഭാ ചെയർമാൻ രാജേഷ് സഹദേവൻ, തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ടി.യു വേണുഗോപാൽ, കേന്ദ്ര എക്സി. അമ്പിളി ഹാരിസ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് ബാബുരാജ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ് വിജയ മോഹനൻ, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.