

ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ല ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്നു. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഡി ബാബുരാജൻ അധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ ഗുരുദേവ കൃതികളിലൂടെ ഒരു ആത്മസഞ്ചാരം എന്ന വിഷയത്തിൽ പഠന ക്ലാസ് നയിച്ചു.എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി ജയരാജ് ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഓട്ടൻതുള്ളൽ അവതരണവും പഠന ക്ലാസും നടത്തി. ശ്രീമതി സുലേഖ ടീച്ചർ ഗുരുധർമ്മത്തിന്റെ സമകാലിക പ്രസക്തിയെ കുറിച്ച് പഠന ക്ലാസ് നയിച്ചു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര രജിസ്ട്രാർ ശ്രീ. കെ. ടി. സുകുമാരൻ സംഘടന സന്ദേശം നൽകി.
മഹാത്മാഗാന്ധി-ഗുരുദേവ സമാഗമശതാബ്ദിയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രചന മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തി. മണ്ഡലം - യൂണിറ്റ് തല പ്രവർത്തകരും യുവജനസഭ, മാതൃസഭ പ്രവർത്തകരും പങ്കെടുത്തു.