

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും മുന്‍ ജനറല്‍ സെക്രട്ടറിയും ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദയും രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ശ്രീനാരായണഗുരുദേവന്‍റെ ജീവചരിത്രം ഉള്‍പ്പെടെ ശിവഗിരി മഠം പ്രസിദ്ധീകരണങ്ങള്‍ ഗവര്‍ണര്‍ക്ക് ശുഭാംഗാനന്ദസ്വാമി കൈമാറി.