Sivagiri
.

ശിവഗിരി: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി ആഘോഷം മാര്‍ച്ച് 12ന് ശിവഗിരിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളായി. മഹാത്മാഗാന്ധിയുടെയും ശിവഗിരിയുടെയും ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഭവമായി ഈ കൂടിക്കാഴ്ച. ശതാബ്ദി സമ്മേളനത്തില്‍ മഹാത്മജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയും പങ്കെടുക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ശതാബ്ദി ആഘോഷങ്ങളില്‍ വിവിധ വിഷയങ്ങളിലെ സമ്മേളനങ്ങളും സെമിനാറുകളും ഉണ്ടാകുമെന്ന് ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവര്‍ അറിയിച്ചു. സംസ്ഥാനത്ത് പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഗുരുദേവ ഭക്തരുടെയും ഗാന്ധിയന്‍ പ്രസ്ഥാനങ്ങളുടെയും സാന്നിധ്യം ചടങ്ങില്‍ പ്രതീക്ഷിക്കുന്നതായി ശിവഗിരി മഠം ഭാരവാഹികള്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ. യുമായി ബന്ധപ്പെടാവുന്നതാണ്. 9447551499