

ശിവഗിരി മഠത്തിൻ്റെ സ്ഥാപനമായ ചേർത്തല വിശ്വഗാജി മഠം കിഴക്കേ ഗുരുമന്ദിരത്തിൽ ഗുരുദേവവിരചിതമായ ഹോമമന്ത്രത്താൽ 10008 ഹോമമന്ത്ര മഹായജ്ഞം നടന്നു . 108 ഹോമകുണ്ഡങ്ങളിലായി ആയിരത്തിലധികം ഗുരുഭക്തർ ഒരുമിച്ച് ശാന്തി ഹവനം ചെയ്തു . സ്മൈൽ സാധനാ ട്രസ്റ്റും വിശ്വഗാജി മഠം കിഴക്കേ ഗുരുമന്ദിരം സമിതിയും സംയുക്തമായാണ് ഹോമയജ്ഞം സംഘടിപ്പിച്ചത് . ശിവഗിരി മഠം ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ , ശ്രീമദ് ശിവനാരായണ തീർത്ഥ സ്വാമികൾ , ശ്രീമദ് സുരേശ്വരാനന്ദ സ്വാമികൾ , ശ്രീമദ് പ്രബോധ തീർത്ഥ സ്വാമികൾ , ശ്രീ അനിരുദ്ധൻ തന്ത്രികൾ , ശ്രീ ബിജീഷ് എം പി , എന്നിവർ ഹോമയജ്ഞത്തിന് നേതൃത്വം നൽകി . ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ IRS ഹോമയജ്ഞം ഭദ്രദീപ പ്രകാശനം നടത്തി സമുദ്ഘാടനം ചെയ്തു . തുടർന്ന നടന്ന പൊതുസമ്മേളനം ശാരദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു .. 92 മത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്ത കുട്ടി പദയാത്രികരെയും യുവജന പദയാത്രികരെയും പൊതുസമ്മേളനത്തിൽ ആദരിച്ചു . തുടർന്ന് വിശ്വഗാജി മഠത്തിൽ അസ്പർശാനന്ദ സ്വാമികളുടെ സ്മരണാർത്ഥം പുതുതായി നവീകരിച്ച ഗസ്റ്റ് ഹൗസ്
" ശ്രീമദ് സ്വാമി അസ്പർശാന്ദ നിലയം " ശിവഗിരി മഠം ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ ഭദ്രദീപം പ്രകാശിപ്പിച്ച് സമർപ്പണം ചെയ്തു