

ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപചടങ്ങുകള്‍ ഇന്ന്‍ (06-02-2025) ശിവഗിരിയില്‍ നടന്നു. സമാധിസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയ്ക്ക് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാമി അവ്യയാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി ദേശികാനന്ദയതി, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണദാസ്, സ്വാമി വിരജാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു വിശേഷാല്‍ ഗുരുപൂജയും അന്നദാനവും വൈകിട്ട് മോക്ഷദീപവും അനുസ്മരണയും ഉണ്ടായിരുന്നു.