Sivagiri
ചിത്രം : 2024 March 8 ന് ഗുരുധര്‍മ്മപ്രചരണസഭയുടെ നേതൃത്വത്തില്‍ ശിവരാത്രി ദിനം ശിവഗിരിയില്‍ നിന്നും അരുവിപ്പുറത്തേക്ക് സംഘടിപ്പിച്ച ശൈവസങ്കേത യാത്ര

ശിവഗിരി: ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് 26നു ശിവഗിരി മുതല്‍ അരുവിപ്പുറം വരെ ശ്രീനാരായണ ശൈവ സങ്കേതയാത്ര സംഘടിപ്പിക്കും.


  ശിവഗിരിയില്‍ നിന്നും ശിവരാത്രി ദിനം രാവിലെ ആറു മണിക്കു തിരിക്കുന്ന യാത്ര പ്ലാവഴികം ദേവീക്ഷേത്രം, കായിക്കര ഏറത്തു ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കായിക്കര കപാലേശ്വര ക്ഷേത്രം, അഞ്ചുതെങ്ങ് ജ്ഞാനേശ്വര ക്ഷേത്രം, കടയ്ക്കാവൂര്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രം, വക്കം വേലായുധ ക്ഷേത്രം, മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം, കുളത്തൂര്‍ കോലത്തുകര ക്ഷേത്രം, എന്നിവിടങ്ങളിലൂടെ അരുവിപ്പുറത്തെത്തും. പങ്കെടുക്കുന്നവര്‍ 7012721492, 9496504181, 8129963336.