

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സമാധി പ്രാപിച്ച സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപ ചടങ്ങുകള്‍ വ്യാഴാഴ്ച (06/02/2025). രാവിലെ സമാധിസ്ഥാനത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് വിശേഷാല്‍ ഗുരുപൂജയും അന്നദാനവും ഉണ്ടാകും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും അന്തേവാസികളും ഭക്തജനങ്ങളും ചടങ്ങുകളില്‍ സംബന്ധിക്കും ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് മോക്ഷദീപവും പ്രാര്‍ത്ഥനയും നടത്തും.