

ശിവഗിരി : സാമൂഹിക നډ ലക്ഷ്യമാക്കി സാഹിത്യ രചന നിര്‍വഹിച്ചതില്‍ മുന്‍നിരയിലാണ് മഹാകവി കുമാരനാശാനെന്നും ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനമായിരുന്നു ആശാന്‍റെ കൃതികളില്‍ നിറഞ്ഞു നിന്നിരുന്നതെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സമുദായത്തെയും സമൂഹത്തെയും നേരായ ദിശയിലായി നയിക്കാനും കുമാരനാശാനു കഴിഞ്ഞുവെന്നും ശുഭംഗാനന്ദ സ്വാമി പറഞ്ഞു.
മഹാകവി കുമാരനാശാന്‍റെ ദേഹവിയോഗ ശതാബ്ദി ആചരണത്തിന്‍റെ ഭാഗമായി കായിക്കരയില്‍ നിന്നും പല്ലന കുമാര കൊടിയിലേക്ക് തിരിച്ച നവോത്ഥാന സന്ദേശ യാത്ര ശിവഗിരി മഠത്തിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു സ്വാമി. ശിവഗിരി മഠം മീഡിയ ചെയര്‍മാന്‍ ഡോ.എം.ജയരാജു അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണവും മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, കവി വെണ്മതി ശ്യാമളന്‍, ആശാന്‍ വിയോഗ ശതാബ്ദി പ്രചരണ കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ പ്രൊഫ. കെ.പി. സജി, ജില്ലാ കണ്‍വീനര്‍ ആര്‍. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശിവഗിരിയില്‍ സ്വാമി ശുഭംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി എന്നിവരുടെ നേതൃതത്തില്‍ സ്വീകരണം നല്‍കി. മഹാസമാധി ദര്‍ശനവും നടത്തിയാണ് സന്ദേശയാത്ര ശിവഗിരിയില്‍ നിന്നും മടങ്ങിയത്.